പുതുവര്‍ഷാരംഭത്തോടനുബന്ധിച്ച് സെപ്തംബര്‍ 13 വ്യാഴാഴ്ച യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഹിജ്റ വര്‍ഷം 1440ലെ ആദ്യ ദിനമായ മുഹറം ഒന്നാം തീയ്യതിയായി കണക്കാക്കിയിരിക്കുന്നത്.

അബുദാബി: ഹിജ്റ പുതുവര്‍ഷാരംഭത്തിന്റെ പശ്ചാത്തലത്തില്‍ ആശംസകള്‍ അറിയിച്ച് യുഎഇ ഭരണാധികാരികള്‍. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ വിവിധ അറബ്-മുസ്ലിം രാജ്യങ്ങളുടെ തലവന്മാര്‍ക്ക് ആശംസാ സന്ദേശങ്ങള്‍ അയച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവരും വിവിധ രാഷ്ട്ര നേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ചു.