അബുദാബി: യുഎഇയിലെ സ്കൂളുകള്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തേക്ക് ബാധകമായ അക്കാദമിക് കലണ്ടറുകള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസ് പ്രകാരം അധ്യയനം നടത്തുന്ന പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്കും വിദേശ സിലബസുകള്‍ പ്രകാരം അധ്യയനം നടത്തുന്ന സ്വകാര്യ വിദ്യാലയങ്ങള്‍ക്കും പ്രത്യേകം കലണ്ടറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് കലണ്ടറിലെ തീയ്യതികളില്‍ പരമാവധി ഒരാഴ്ച വരെയുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അനുവാദമുണ്ട്. എന്നാല്‍ ഇതിന് ബന്ധപ്പെട്ട എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം.