അബുദാബി: റമദാന്‍  പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. സാധാരണ പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂറിന്റെ ഇളവാണ് അനുവദിച്ചിരിക്കുന്നത്.  പൊതുമേഖലയുടെ പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി നിജപ്പെടുത്തിക്കൊണ്ട് നേരത്തെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു.

വെള്ളിയാഴ്ചയാണ് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാനുഷ്ഠാനത്തിന് തുടക്കമായത്. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ താമസ സ്ഥലങ്ങളിലിരുന്നാണ് ജോലി ചെയ്യുന്നത്. ജോലി സ്ഥലങ്ങളിലെ ജീവനക്കാരുടെ എണ്ണം പരമാവധി 30 ശതമാനമാക്കി നിജപ്പെടുത്താന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.