രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സൗഹൃദവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.  

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. 2017 ജൂണിലെ ഉപരോധത്തിന് ശേഷം ആദ്യമായാണ് യുഎഇയില്‍ നിന്ന് ഉന്നത സംഘം ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ശൈഖ് തഹ്നൂനിനൊപ്പം ഉന്നത തല പ്രതിനിധി സംഘവും ഖത്തറിലെത്തി.

കൂടിക്കാഴ്ചയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നഹ്യാന്‍ എന്നിവരുടെ ആശംസകള്‍ ശൈഖ് തഹ്നൂന്‍ ഖത്തര്‍ അമീറിന് കൈമാറി. യുഎഇ ഭരണ നേതൃത്വത്തിന് ഖത്തറിന്റെ ആശംസകള്‍ അമീര്‍ തിരിച്ചും അറിയിച്ചു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സൗഹൃദവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona