Asianet News MalayalamAsianet News Malayalam

Quarantine Exemption : യുഎഇയില്‍ നിന്നെത്തുന്നവര്‍ക്ക് മുംബൈയില്‍ ക്വാറന്റീന്‍ ഒഴിവാക്കി

ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദുബൈ ഉള്‍പ്പെടെയുള്ള യുഎഇ നഗരങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീനോ ആര്‍ടി പിസിആര്‍ പരിശോധനയോ ആവശ്യമില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

UAE passengers exempt from mandatory quarantine in Mumbai
Author
Mumbai, First Published Jan 16, 2022, 11:05 PM IST

ദുബൈ: യുഎഇയില്‍(UAE) നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ (Quarantine ) ഒഴിവാക്കി മുംബൈ. ഏഴു ദിവസത്തെ ക്വാറന്റീനില്‍ നിന്നാണ് യുഎഇയില്‍ നിന്നെത്തുന്നവരെ ഒഴിവാക്കിയത്. തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 

ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദുബൈ ഉള്‍പ്പെടെയുള്ള യുഎഇ നഗരങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീനോ ആര്‍ടി പിസിആര്‍ പരിശോധനയോ ആവശ്യമില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവര്‍ക്കും ബാധകമായിരിക്കും. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് കഴിഞ്ഞ ആഴ്ച മുതലാണ് കേരളത്തിലും ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്.
 

 

യുഎഇയില്‍ 3067 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന്(ജനുവരി 16) 3,067 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1055 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,85,950 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  8,05,248 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,60,268 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,191 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 42,789  കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

 

Follow Us:
Download App:
  • android
  • ios