യുഎഇയിൽ പുതിയ പെട്രോൾ, ഡീസല്‍ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഓഗസ്റ്റിലെ വിലയെ അപേക്ഷിച്ച് സെപ്തംബര്‍ മാസത്തില്‍ വില നേരിയ തോതില്‍ ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ മാസത്തിലും പെട്രോൾ, ഡീസൽ വില ഉയര്‍ന്നിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. ഒക്ടോബര്‍ മാസത്തിലേക്കുള്ള പെട്രോൾ, ഡീസൽ വിലയാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. ഓഗസ്റ്റിലെ വിലയെ അപേക്ഷിച്ച് സെപ്തംബര്‍ മാസത്തില്‍ വില നേരിയ തോതില്‍ ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ മാസത്തിലും പെട്രോൾ, ഡീസൽ വില ഉയര്‍ന്നിട്ടുണ്ട്.

പുതിയ ഇന്ധന വില ഒക്ടോബര്‍ ഒന്ന് മുതൽ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.77 ദിര്‍ഹമാണ് പുതിയ വില. സെപ്തംബര്‍ മാസത്തില്‍ വില 2.70 ദിര്‍ഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോള്‍ ലിറ്ററിന് 2.66 ദിര്‍ഹമാണ് ഒക്ടോബര്‍ മാസത്തിലെ വില. സെപ്തംബര്‍ മാസം നിരക്ക് 2.58 ദിര്‍ഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.58 ദിര്‍ഹമാണ് പുതിയ വില. സെപ്തംബര്‍ മാസം 2.51 ദിര്‍ഹം ആയിരുന്നു. ഡീസലിന് 2.71 ദിര്‍ഹമാണ് പുതിയ വില. സെപ്തംബര്‍ മാസം 2.66.ദിര്‍ഹം ആയിരുന്നു. യുഎഇ ഇന്ധന വിലനിര്‍ണയ സമിതിയാണ് അതത് മാസത്തെ പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്.