യുഎഇയും കൊറിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുമെന്ന് സാമൂഹിക മാധ്യമ പോസ്റ്റിൽ ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. 

അബുദാബി: രണ്ട് ദിവസത്തെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനായി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സിയോളിലെത്തി. ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യൂന്‍ സുക് യോളിന്‍റെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം.

യുഎഇയും കൊറിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുമെന്ന് സാമൂഹിക മാധ്യമ പോസ്റ്റിൽ ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. 

അതേസമയം ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 30ന് ചൈന സന്ദർശിക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. സാമ്പത്തിക, വികസന, സാംസ്കാരിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തും. ചൈന – യുഎഇ നയതന്ത്ര ബന്ധത്തിന്റെ 40-ാം വാർഷിക ആഘോഷ പരിപാടിയിലും ശൈഖ് മുഹമ്മദ് പങ്കെടുക്കും. ചൈനയും അറബ് രാജ്യങ്ങളുമായുള്ള സഹകരണ ഫോറത്തിന്റെ മന്ത്രിതല സമ്മേളനത്തെയും ശൈഖ് മുഹമ്മദ് അഭിസംബോധന ചെയ്യും. 

Read Also -  യുഎഇയിൽ മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ താരം; ടിക്ക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവം

 അബുദാബിയിലെ പ്രധാന റോഡ് വാരാന്ത്യങ്ങളില്‍ ഭാഗികമായി അടച്ചിടും; അറിയിച്ച് അധികൃതര്‍ 

അ​ബു​ദാ​ബി: അബുദാബിയില്‍ പ്രധാന റോഡ് ഭാഗികമായി അടച്ചിടുമെന്ന് അറിയിച്ച് അധികൃതര്‍. അ​ല്‍റാ​ഹ ബീ​ച്ചി​ല്‍ നി​ന്ന് അ​ബു​ദാ​ബിയി​ലേ​ക്ക് പോ​വു​ന്ന ശൈ​ഖ് സാ​യി​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ റോ​ഡ് (ഇ10) വാരാന്ത്യങ്ങളില്‍ ​ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 2024 ആ​ഗ​സ്റ്റ് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ഗ​താ​ഗ​ത​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ബ​ദ​ല്‍പാ​ത തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ യാ​ത്രി​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്