അബുദാബി: രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഡിസംബര്‍ 18 വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുമ്പായി പ്രാര്‍ത്ഥന നടത്താനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് അറബിയില്‍ സലാത് അല്‍ ഇസ്തിസ്ഖാ എന്നാണ് പറയുന്നത്. ജുമുഅ പ്രാര്‍ത്ഥനയ്ക്ക് 10 മിനിറ്റ് മുമ്പാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തേണ്ടത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിര്‍ത്തിവെച്ചിരുന്ന ജുമുഅ നമസ്‌കാരം ഡിസംബര്‍ നാലിനാണ് പുനരാരംഭിച്ചത്. 30 ശതമാനം മാത്രം ആളുകളെ പങ്കെടുപ്പിച്ച് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പ്രാര്‍ത്ഥന നടക്കുന്നത്.