അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്‍റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു
അഹമ്മദാബാദ് : ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്‍റ് ഷെയ്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാന് ഊഷ്മള വരവേൽവ്. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്‍റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. തുടർന്ന് ഇരുവരും മൂന്ന് കിലോമീറ്റർ റോഡ് ഷോ നടത്തി. യാത്ര കടന്ന് പോവുന്ന വഴികളിൽ കലാപരിപാടികൾ അരങ്ങേറി.
'എസ്ഐ ഉൾപ്പെടെ സംഭവത്തിൽ നേരിട്ട് പങ്കെടുത്ത എല്ലാവരും കോടതിയിലെത്തണം'; ആലത്തൂർ കേസിൽ നിർദ്ദേശം
വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിനായാണ് യുഎഇ പ്രസിഡന്‍റ് ഇന്ത്യയിലെത്തിയത്. നാളെയാണ് നിക്ഷേപ സംഗമത്തിന് തുടക്കമാകുക. യുഎഇയ്ക്കൊപ്പം വിവിധ രാജ്യ തലവൻമാരും വൻകിട കമ്പനികളുടെ പ്രതിനിധികളും പരിപാടിക്കെത്തും. ഗുജറാത്തിലേക്ക് വമ്പൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയാണ് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റ്.

