ബ്രിക്സ് ഉച്ചകോടി; യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് നാളെ റഷ്യയിലേക്ക്
റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അബുദാബി: 16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നാളെ റഷ്യയിലേക്ക് പുറപ്പെടും. കസാനിൽ 22, 23, 24 തീയതികളിലാണ് ഉച്ചകോടി.
റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. ബ്രിക്സ് അംഗമായ ശേഷം യുഎഇ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണിത്. ഉഭയകക്ഷി ബന്ധം, സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണം എന്നിവ ശക്തമാക്കുന്നതും കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതും ചർച്ചയാകും.
Read Also - ലഹരിമരുന്ന് കടത്ത് കേസില്‍ പിടിയിലായ വിദേശിയുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം