യുഎഇ മന്ത്രിസഭയുടെയും യുഎഇയിലെ പരമോന്നത സമിതിയായ സുപ്രീം കൗണ്‍സിലിന്റെയും യോഗങ്ങള്‍ നടക്കുന്നത് പ്രസിഡന്‍ഷ്യല്‍ പാലസില്‍ വെച്ചാണ്. ലോക നേതാക്കളുടെ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ അവരെ സ്വീകരിക്കുന്നതും ഇവിടെത്തന്നെ. യുഎഇയുടെ ഭരണ സംസ്കാരവും മൂല്യങ്ങളും പൊതുജനങ്ങള്‍ക്ക് അടുത്തറിയാനുള്ള അവസരമായിരിക്കും പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേക്കുള്ള സന്ദര്‍ശനം.
അബുദാബി: അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നു. ദേശത്തിന്റെ കൊട്ടാരമെന്നറിയപ്പെടുന്ന ഖസർ അൽ വത്വനാണ് ഈ മാസം 11 മുതൽ പൊതുജനങ്ങൾക്ക് സന്ദര്‍ശിക്കാന്‍ തുറന്നുകൊടുക്കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അറിയിച്ചു.
യുഎഇ മന്ത്രിസഭയുടെയും യുഎഇയിലെ പരമോന്നത സമിതിയായ സുപ്രീം കൗണ്‍സിലിന്റെയും യോഗങ്ങള്‍ നടക്കുന്നത് പ്രസിഡന്‍ഷ്യല്‍ പാലസില്‍ വെച്ചാണ്. ലോക നേതാക്കളുടെ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ അവരെ സ്വീകരിക്കുന്നതും ഇവിടെത്തന്നെ. യുഎഇയുടെ ഭരണ സംസ്കാരവും മൂല്യങ്ങളും പൊതുജനങ്ങള്‍ക്ക് അടുത്തറിയാനുള്ള അവസരമായിരിക്കും പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേക്കുള്ള സന്ദര്‍ശനം. അതീവപ്രാധാന്യത്തോടെ യുഎഇ സംരക്ഷിക്കുന്ന, പാരമ്പര്യത്തിന്റെയും വിജ്ഞാനത്തിന്റെയും സ്മാരകം കൂടിയാണ് ഈ കൊട്ടാരം. വിപുലമായ ഗ്രന്ഥ ശേഖരമുള്ള ഖസ്‍ര്‍ അല്‍ വത്വന്‍ ലൈബ്രറിയും പാലസിനുള്ളിലുണ്ട്. പുരോഗതിയിലേക്കുള്ള പടവുകള്‍ താണ്ടിയ യുഎഇയുടെ ചരിത്രവും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പിന്നിട്ട വഴികളുമെല്ലാം ഇവിടെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
