യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് നാല് ആഴ്ചയായിരിക്കും ശൈത്യകാല അവധി.

അബുദാബി: യുഎഇയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് മൂന്ന് ആഴ്ച നീളുന്ന ശൈത്യകാല അവധി ലഭിക്കും. വിദേശ സിലബസുകളില്‍ അധ്യയനം നടത്തുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ഡിസംബര്‍ 16 മുതലാണ് അവധി. ജനുവരി ആറിന് സ്കൂളുകളില്‍ ക്ലാസ് തുടങ്ങും.

അതേസമയം യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് നാല് ആഴ്ചയായിരിക്കും ശൈത്യകാല അവധി. ഇത്തരം സ്കൂളുകള്‍ക്ക് ഡിസംബര്‍ 16 ആരംഭിക്കുന്ന അവധി ജനുവരി 12 വരെ നീളും. ജനുവരി 13ന് ക്ലാസുകള്‍ ആരംഭിക്കും. ദുബായിലെ സ്വകാര്യ സ്കൂളുകള്‍ക്ക് ആവശ്യമെങ്കില്‍ അവധി രണ്ടാഴ്ചയിലേക്ക് ചുരുക്കാനോ നാല് ആഴ്ച വരെ വര്‍ദ്ധിപ്പിക്കാനോ അനുവാദമുണ്ടാകും. ഇതിന് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‍മെന്റ് അതോരിറ്റിയുടെ അനുവാദം വാങ്ങിയിരിക്കണം.