Asianet News MalayalamAsianet News Malayalam

യുഎഇ ദേശീയ ദിനം, സ്മരണ ദിനാചരണം; സ്വകാര്യ മേഖലയില്‍ ശമ്പളത്തോട് കൂടിയ അവധി

 ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പെടെ ആകെ അഞ്ചു ദിവസത്തെ അവധിയാണ് ലഭിക്കുക. ഡിസംബര്‍ രണ്ടിനാണ് 49-ാമത് യുഎഇ ദേശീയ ദിനം.

uae private sector holiday for National Day and Commemoration Day
Author
Abu Dhabi - United Arab Emirates, First Published Nov 22, 2020, 9:38 PM IST

അബുദാബി: യുഎഇ ദേശീയ ദിനം, സ്മരണ ദിനാചരണം(രക്തസാക്ഷി ദിനം) എന്നിവയോടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ ഒന്നു മുതല്‍ മൂന്ന് വരെ അവധിയായിരിക്കുമെന്ന് മാനവവിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പെടെ ആകെ അഞ്ചു ദിവസത്തെ അവധിയാണ് ലഭിക്കുക. ഡിസംബര്‍ രണ്ടിനാണ് 49-ാമത് യുഎഇ ദേശീയ ദിനം.

Follow Us:
Download App:
  • android
  • ios