ദേശീയ സാമ്പത്തിക വ്യവസ്ഥയെ ഒരുപോലെ സഹായിക്കുന്ന രണ്ട് മേഖലകളും തമ്മിലുള്ള അന്തരം കുറയ്ക്കാനും സ്വദേശികളെ കൂടുതല്‍ സ്വകാര്യ മേഖലയിലേക്ക് കൂടി ആകര്‍ഷിക്കാനുമാണ് തീരുമാനം. 

അബുദാബി: യുഎഇയില്‍ പൊതു, സ്വകാര്യ അവധി ദിവസങ്ങള്‍ ഏകീകരിച്ചു. ദേശീയ അവധിദിനങ്ങള്‍ പൊതുമേഖലക്കും സ്വകാര്യമേഖലക്കും ഇനി തുല്യമായിരിക്കും. സുപ്രധമായ നടപടിക്ക് യുഎഇ മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. 

2019-20 വര്‍ഷത്തെ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചത്. ആകെയുള്ള അവധി ദിനങ്ങള്‍ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെ ബാധകമായിരിക്കും. ദേശീയ സാമ്പത്തിക വ്യവസ്ഥയെ ഒരുപോലെ സഹായിക്കുന്ന രണ്ട് മേഖലകളും തമ്മിലുള്ള അന്തരം കുറയ്ക്കാനും സ്വദേശികളെ കൂടുതല്‍ സ്വകാര്യ മേഖലയിലേക്ക് കൂടി ആകര്‍ഷിക്കാനുമാണ് തീരുമാനം.