Asianet News MalayalamAsianet News Malayalam

ആഗോള വിജ്ഞാന സൂചികയില്‍ അറബ് ലോകത്ത് ഒന്നാമതെത്തി യുഎഇ

കഴിഞ്ഞ വര്‍ഷം 136 രാജ്യങ്ങളുള്ള പട്ടികയില്‍ ആഗോള തലത്തില്‍ 18-ാം സ്ഥാനത്തായിരുന്നു യുഎഇ. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമും മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം നോളജ് ഫൗണ്ടേഷനും സംയുക്തമായാണ് വിജ്ഞാന സൂചിക പ്രസിദ്ധീകരിച്ചത്. 

uae ranks first among arab countries in Global Knowledge Index
Author
Abu Dhabi - United Arab Emirates, First Published Dec 11, 2020, 10:45 PM IST

അബുദാബി: ആഗോള വിജ്ഞാന സൂചികയില്‍ അറബ് മേഖലയില്‍ ഒന്നാമതായി യുഎഇ. 138 രാജ്യങ്ങളുടെ പട്ടികയില്‍ ആഗോളതലത്തില്‍ 15-ാം സ്ഥാനമാണ് യുഎഇയ്ക്കുള്ളത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനാണ് ഒന്നാം സ്ഥാനം.

യുഎസാണ് രണ്ടാം സ്ഥാനത്ത്. ഫിന്‍ലാന്‍ഡാണ് മൂന്നാമത്. കഴിഞ്ഞ വര്‍ഷം 136 രാജ്യങ്ങളുള്ള പട്ടികയില്‍ ആഗോള തലത്തില്‍ 18-ാം സ്ഥാനത്തായിരുന്നു യുഎഇ. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമും മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം നോളജ് ഫൗണ്ടേഷനും സംയുക്തമായാണ് വിജ്ഞാന സൂചിക പ്രസിദ്ധീകരിച്ചത്. 

പ്രീ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം, ടെക്‌നിക്കല്‍-വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്, ഉന്നത വിദ്യാഭ്യാസം, റിസര്‍ച് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, എക്കണോമി, ജനറല്‍ എനേബിളിങ് എന്‍വയോണ്‍മെന്റ് എന്നിവ അടിസ്ഥാനമാക്കിയാണ് വിജ്ഞാന സൂചികയ്ക്കായി വിലയിരുത്തല്‍ നടത്തിയത്. 
 

Follow Us:
Download App:
  • android
  • ios