അബുദാബി: യുഎഇയില്‍ ബുധനാഴ്ച 1,046 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇന്നുണ്ടായത്. 

കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 1,154 പേര്‍ കൂടി രോഗമുക്തി നേടി. ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 436 ആയി. 101,840 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 91,710 പേര്‍ രോഗമുക്തരായി. നിലവില്‍ 9,694 പേരാണ് ചികിത്സയിലുള്ളത്. 111,882 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി.