അബുദാബി: യുഎഇയില്‍ ഞായറാഴ്ച 1,096 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി. 1,311 പേരാണ് പുതുതായി രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ മരണസംഖ്യ 445 ആയി. 106,229 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 97,284 പേര്‍ രോഗമുക്തി നേടി. നിലവില്‍ 8,500 പേരാണ് ചികിത്സയിലുള്ളത്. 134,000 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തി.