Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 1,153 പേര്‍ക്ക് കൂടി കൊവിഡ്

രാജ്യത്ത് ഇതുവരെ 155,254 പേര്‍ക്ക് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 146,469 പേരും ഇതിനോടകം രോഗമുക്തരായി.

uae reported 1,153 new covid cases on Thursday
Author
Abu Dhabi - United Arab Emirates, First Published Nov 19, 2020, 8:40 PM IST

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,153 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 932 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 155,254 പേര്‍ക്ക് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 146,469 പേരും ഇതിനോടകം രോഗമുക്തരായി. 544 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 8,241 രോഗികള്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 120,041 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1.54 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios