അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച 1,412 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന മൂന്ന് പേര്‍ മരണപ്പെട്ടു.  1,618 പേര്‍ രോഗമുക്തി നേടി.  

112,849 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇതില്‍ 104,943 പേര്‍ രോഗമുക്തി നേടി. 455 ആണ് രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ. നിലവില്‍ 7,451 പേര്‍ ചികിത്സയിലാണ്. 116,470 പരിശോധനകള്‍ കൂടി പുതുതായി നടത്തി.