Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 1,255 പേര്‍ക്ക് കൂടി കൊവിഡ് 19

രാജ്യത്ത് ഇതുവരെ 152,809 പേര്‍ക്ക് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 144,647 പേരും ഇതിനോടകം രോഗമുക്തരായി.

uae reported 1255 new covid cases on Tuesday
Author
Abu Dhabi - United Arab Emirates, First Published Nov 17, 2020, 11:02 PM IST

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,255 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 715 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 152,809 പേര്‍ക്ക് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 144,647 പേരും ഇതിനോടകം രോഗമുക്തരായി. 538 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 7,624 രോഗികള്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 105,024 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ ഒന്നര കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios