രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി. 654 പേര്‍ കൂടി പുതുതായി രോഗമുക്തരായി.
അബുദാബി: യുഎഇയില്‍ 674 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 80,940 ആയി. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി. 654 പേര്‍ കൂടി പുതുതായി രോഗമുക്തരായതോടെ രാജ്യത്തെ ആകെ കൊവിഡ് ഭേദമായവരുടെ എണ്ണം 70,635 ആയി. 401 ആണ് ആകെ മരണസംഖ്യ. നിലവില്‍ 9,904 പേര്‍ ചികിത്സയിലുണ്ട്. 87,000ത്തോളം പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി.
