പുതിയതായി നടത്തിയ 2,06,412  കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500ന് മുകളില്‍. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,744 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,718 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അബുദാബിയിലെ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരം

പുതിയതായി നടത്തിയ 2,06,412 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,40,503 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,20,873 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,313 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,317 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Scroll to load tweet…

യുവതിയുടെ മൃതദേഹം കാറിനുള്ളില്‍; രണ്ട് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി ഷാര്‍ജ പൊലീസ്

ഷാര്‍ജ: കാറിനുള്ളില്‍ 20കാരിയുടെ മൃതദേഹം കണ്ടെത്തിയ കേസില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി ഷാര്‍ജ പൊലീസ്. യുവതിയെ വെള്ളിയാഴ്ച ഉച്ച മുതല്‍ കാണാനില്ലെന്ന് യുവതിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

തങ്ങളുടെ കുടുംബവുമായി തര്‍ക്കങ്ങളുള്ള ഒരാള്‍ തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പാര്‍ക്കിങ് സ്ഥലത്ത് നിന്ന് മകളെ തട്ടിക്കൊണ്ടു പോയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളില്‍ വെച്ച് യുവതിയെ ആക്രമിക്കുകയും നിരവധി തവണ കുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പാര്‍ക്കിങ് സ്ഥലത്തെ സിസിടിവി ക്യാമറയില്‍ പൊലീസ് കണ്ടെത്തി. യുവതിയുടെ കാറില്‍ മൃതദേഹവുമായി പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.