അബുദാബി: യുഎഇയില്‍ 1075 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1424 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. ചികിത്സയിലായിരുന്ന നാല്  പേര്‍ കൂടി മരണപ്പെടുകയും ചെയ്‍തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,04,004 ടെസ്റ്റുകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,04,004 ആയി. ഇവരില്‍ 94,903 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 442 പേരാണ് മരണപ്പെട്ടത്. നിലവില്‍ 8659 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 10 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തിയ ഏകരാജ്യമെന്ന നേട്ടവും യുഎഇ സ്വന്തമാക്കി.