പുതിയതായി നടത്തിയ 2,25,577 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,223 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 1,127 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതിയതായി നടത്തിയ 2,25,577 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 986,747 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,65,955 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,334 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 18,458 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Read also: ലോകാത്ഭുതങ്ങളിലൊന്നാവാൻ സൗദി അറേബ്യയിലൊരു നഗരമൊരുങ്ങുന്നു; ഡിസൈന്‍ പുറത്തുവിട്ട് എം.ബി.എസ്
ഹിജ്റ വര്‍ഷാരംഭം; യുഎഇയിലെ പൊതുമേഖലയ്‍ക്ക് അവധി പ്രഖ്യാപിച്ചു
അബുദാബി: ഹിജ്റ പുതുവര്‍ഷാംരംഭമായ മുഹറം ഒന്നിന് യുഎഇയിലെ പൊതുമേഖലയ്‍ക്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഹിജ്റ വര്‍ഷാരംഭ ദിനത്തില്‍ അവധിയായിരിക്കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചിരിക്കുന്നത്.
മുഹറം ഒന്നാം തീയ്യതിയാണ് ഹിജ്റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത്. ഹജ്ജ് കര്‍മം നടക്കുന്ന അറബി മാസമായ ദുല്‍ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ ഹിജ്റ വര്‍ഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയ്യതി ഹിജ്റ വര്‍ഷം 1444 ആരംഭിക്കുകയും ചെയ്യും.
Read also: നിയന്ത്രണമുള്ള ഗുളികകളുമായെത്തിയ യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍
