അബുദാബി: യുഎഇയില്‍ ശനിയാഴ്‍ച 1254 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന നാല് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരണപ്പെട്ടത്. അതേസമയം 823 പേര്‍ കൂടി രോഗമുക്തരായി സുഖംപ്രാപിക്കുകയും ചെയ്‍തു.

24 മണിക്കൂറിനിടെ നടത്തിയ 1,36,132 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1,92,404 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,68,129 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 634 പേരാണ് മരണപ്പെട്ടത്. നിലവില്‍ 23,641 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 1.9 കോടിയിലധികം കൊവിഡ് പരിശോധനകളാണ് ഇക്കാലയളവില്‍ യുഎഇയില്‍ നടത്തിയത്.