കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നെങ്കിലും രാജ്യത്തെ കൊവിഡ് മരണസംഖ്യ കുറഞ്ഞുതന്നെ തുടരുന്നത് ആശ്വാസം പകരുന്നുണ്ട്. ഇന്നും രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തുടരുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,356 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

രാജ്യത്ത് ചികിത്സയിലായിരുന്ന 1,066 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നെങ്കിലും രാജ്യത്തെ കൊവിഡ് മരണസംഖ്യ കുറഞ്ഞുതന്നെ തുടരുന്നത് ആശ്വാസം പകരുന്നുണ്ട്. ഇന്നും രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 

പുതിയതായി നടത്തിയ 2,39,305 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,20,171 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,01,424 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 16,442 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.

Scroll to load tweet…

യുഎഇയില്‍ രണ്ടാഴ്ച കൊണ്ട് കൊവിഡ് കേസുകള്‍ ഇരട്ടിയായി;ഗ്രീന്‍പാസ് നിബന്ധനയില്‍ നാളെ മുതല്‍ മാറ്റം

അബുദാബി: യുഎഇയില്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസിന് ആവശ്യമായ കൊവിഡ് പരിശോധനയുടെ കാലാവധി കുറച്ചു. നിലവിലുള്ള 30 ദിവസത്തില്‍ നിന്ന് 14 ദിവസമാക്കിയാണ് കാലാവധി കുറച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ പുറപ്പെടുവിച്ചത്.

Read more: അര കിലോ ഹെറോയിനുമായി പ്രവാസി ഇന്ത്യക്കാരന്‍ പൊലീസിന്റെ പിടിയിലായി

പുതിയ അറിയിപ്പ് പ്രകാരം വാക്സിനെടുത്തവര്‍ക്ക് അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭിക്കുന്നതിന് നിലവില്‍ 30 ദിവസത്തിലൊരിക്കലായിരുന്നു കൊവിഡ് പരിശോധന നടത്തിയിരുന്നതെങ്കില്‍ ഇനി 14 ദിവസത്തിലൊരിക്കല്‍ കൊവിഡ് പരിശോധന നടത്തണം. ഒരാഴ്ച കൊണ്ട് യുഎഇയിലെ കൊവിഡ് കേസുകളില്‍ ഇരട്ടിയോളം വര്‍ദ്ധനവ് രേഖപ്പെടുത്തിയ സാചര്യത്തിലാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.