പുതിയതായി നടത്തിയ 2,67,653 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.
അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തുടരുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,395 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 1,023 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നെങ്കിലും രാജ്യത്തെ കൊവിഡ് മരണസംഖ്യ കുറഞ്ഞുതന്നെ തുടരുന്നത് ആശ്വാസം പകരുന്നുണ്ട്. ഇന്നും രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
പുതിയതായി നടത്തിയ 2,67,653 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,21,566 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,02,447 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 16,814 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.
അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസുകൾ തുടങ്ങാനൊരുങ്ങി ഗോ എയർ
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഗോ എയര്‍. ജൂൺ 28ന് ആയിരിക്കും ആദ്യ സർവീസെന്നാണ് ഗോ എയർ അധികൃതർ അറിയിച്ചിരിക്കുന്നത്. ആഴ്ചയിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലായി മൂന്ന് സർവീസുകളാണുണ്ടാവുക.
പുതിയ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ സ്കൂള്‍ അവധിക്കാലം ഉൾപ്പെടെ വരാനിരിക്കുന്ന തിരക്കേറിയ ദിവസങ്ങളിലെ ടിക്കറ്റ് ക്ഷാമം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ആഴ്ചയിലെ മൂന്ന് സർവീസുകൾ തിരക്ക് പരിഹഗണിച്ച് അഞ്ച് ദിവസമാക്കി വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.
ഇറാനില്‍ ഭൂചലനം, 5.9 തീവ്രത രേഖപ്പെടുത്തി; പ്രകമ്പനം ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു
സർവീസുള്ള ദിവസങ്ങളിൽ കൊച്ചിയില്‍ നിന്ന് ഇന്ത്യന്‍സമയം രാത്രി 8.10ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 10.40നായിരിക്കും അബുദാബിയിലെത്തുന്നത്. തിരികെയുള്ള സർവീസ് യുഎഇ സമയം രാത്രി 11.40ന് പുറപ്പെട്ട് ഇന്ത്യൻ സമയം 5.15ന് കൊച്ചിയിൽ എത്തിച്ചേരും. നിലവില്‍ ദുബൈയിൽ നിന്നും അബുദാബിയിൽ നിന്നും കേരളത്തിൽ കണ്ണൂരിലേക്കാണ് ഗോ എയറിന്റെ പ്രതിദിന സർവീസുകളുള്ളത്.
