Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 1,398 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം കൂടി

രാജ്യത്ത് ചികിത്സയിലായിരുന്ന 1,095 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

UAE reports 1398 new covid cases along with a new death
Author
Abu Dhabi - United Arab Emirates, First Published Jul 20, 2022, 11:53 PM IST

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ -  പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,398 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

രാജ്യത്ത് ചികിത്സയിലായിരുന്ന 1,095 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുതിയതായി നടത്തിയ 258,676 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,77,578 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,57,446 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,328 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,804 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 
 

സൗദി അറേബ്യയിൽ ഇന്നും കൊവിഡ് മൂലമുള്ള മരണമില്ല
റിയാദ്: സൗദി അറേബ്യയിൽ ബുധനാഴ്ചയും കൊവിഡ് മൂലമുള്ള മരണമൊന്നും റിപ്പോർട്ട് ചെയ്തില്ല. തുടർച്ചയായി രണ്ടാം ദിവസം മരണമില്ലാത്തതോടെ വലിയ ആശ്വാസമാണ് പകരുന്നത്. അതേസമയം പുതുതായി 602 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 432 പേർ സുഖം പ്രാപിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 805,879 ആയി. ആകെ രോഗമുക്തരുടെ എണ്ണം 789,192 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,233 ആണ്. രോഗബാധിതരിൽ 7,454 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 139 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 24 മണിക്കൂറിനിടെ 18,697 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. 

റിയാദ് - 170, ജിദ്ദ - 105, ദമ്മാം - 46, മക്ക - 32, മദീന - 23, അബഹ - 22, ത്വാഇഫ് - 17, ഹുഫൂഫ് - 17, ജീസാൻ - 12, ദഹ്റാൻ - 11, അൽബാഹ - 9, ബുറൈദ - 8, നജ്റാൻ - 6, ഖോബാർ - 6, ഹാഇൽ - 5, ഖമീസ് മുശൈത്ത് - 5, ഉനൈസ - 5, ജുബൈൽ - 5, തബൂക്ക് - 4, ഖത്വീഫ് - 4, ബേയ്ഷ് - 3, യാംബു - 3, അൽറസ് - 3, ബൽജുറൈഷി - 3, ബല്ലസ്മർ - 3, അറാർ - 2, അഫീഫ് - 2, അബൂ അരീഷ് - 2, സറാത് ഉബൈദ - 2, മൻദഖ് - 2, ബീഷ - 2, ഫീഫ - 2, വാദി ദവാസിർ - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

Follow Us:
Download App:
  • android
  • ios