Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 1401 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മൂന്ന് മരണം

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,51,430 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,31,459 പേര്‍ സുഖം പ്രാപിച്ചു. 1,642 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

UAE reports 1401 Covid cases 1374 recoveries 3 deaths
Author
Abu Dhabi - United Arab Emirates, First Published May 20, 2021, 4:52 PM IST

അബുദാബി: യുഎഇയില്‍ 1401 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1374 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,44,880 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.  ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,51,430 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,31,459 പേര്‍ സുഖം പ്രാപിച്ചു.  1,642 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 18,329 കൊവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 

Follow Us:
Download App:
  • android
  • ios