രാജ്യത്ത് ചികിത്സയിലായിരുന്ന 1,499 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,489 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 1,499 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 297,155 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,70,586 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,50,717 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,325 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,544 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെയുണ്ടായത് വന്‍ കതിച്ചുചാട്ടം
യുഎഇയിലെ ഷോപ്പിങ് മാളില്‍ അടിപിടി; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്
റാസല്‍ഖൈമ: യുഎഇയിലെ ഷോപ്പിങ് മാളില്‍ അടിപിടിയുണ്ടാക്കിയ സംഘം അറസ്റ്റിലായി. റാസല്‍ഖൈമയിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്.
വീഡിയോ ശ്രദ്ധയില്‍പെട്ട റാസല്‍ഖൈമ പൊലീസ്, അടിപിടിയുണ്ടാക്കിയ യുവാക്കളെ തിരിച്ചറിയുകയും ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‍ലോഡ് ചെയ്‍തയാളെയും പൊലീസ് അറസ്റ്റ് ചെയ്‍തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ലഹളകളുണ്ടാക്കി പൊതുസമാധാനത്തിന് ഭീഷണി സൃഷ്ടിക്കരുതെന്ന് നേരത്തെ തന്നെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും അവ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. പൊതുമര്യാദകളുടെ ലംഘനത്തിന് പുറമെ മാനനഷ്ടവും സ്വകാര്യതാ ലംഘനവും പോലുള്ള കുറ്റകൃത്യങ്ങളിലും ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ പങ്കാളികളാക്കപ്പെടുമെന്നും പൊലീസ് അറിയിച്ചു.
