രാജ്യത്ത് ചികിത്സയിലായിരുന്ന 1,584 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരിയ കുറവ് രേഖപ്പെടുത്തുകയാണ്. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,609 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 1,584 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുതിയതായി നടത്തിയ 2,30,353 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ആകെ 9,61,345 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,41,637 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,323 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,385 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Read also: ജോലി സ്ഥലങ്ങളില്‍ പരിശോധന; നിയമലംഘകരായ നിരവധി പ്രവാസികള്‍ കുടുങ്ങി
തിരികെയെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
ഹജ്ജ് പൂര്‍ത്തിയാക്കി രാജ്യത്ത് എത്തുന്നവര്‍ കൊവിഡിനെതിരായ സുരക്ഷാ നിബന്ധനകള്‍ പാലിക്കണം. മാസ്‍ക് ധരിക്കുകയും തിരിച്ചെത്തിയ ശേഷം ഏഴ് ദിവസത്തേക്ക് വീടു വിട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. തിരികെയെത്തുമ്പോള്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ വെച്ച് കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ രോഗബാധ സംശയിക്കുന്നുണ്ടെങ്കില്‍ പി.സി.ആര്‍ പരിശോധ നടത്തണം. രോഗ ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും അവ പ്രകടമായ ശേഷം നാലാമത്തെ ദിവസം കൊവിഡ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.
പനിയുടെ ലക്ഷണങ്ങളുണ്ടെങ്കില്‍ രാജ്യത്തെ ഏതെങ്കിലും ആരോഗ്യ കേന്ദ്രങ്ങളിലെത്തണം. രോഗബാധ സ്ഥിരീകരിച്ചാല്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം. ഇതിന് പുറമെ ഓരോ എമിറേറ്റുകള്‍ക്കും സ്വന്തം നിലയില്‍ പ്രത്യക നിര്‍ദേശങ്ങള്‍ നല്‍കാമെന്നും യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.
അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് സംവിധാനം ഉപയോഗിക്കണമെന്നും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ യുഎഇയില്‍ നിന്നുള്ള ഹജ്ജ് പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്നതിനും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷന്‍ വഴി സംവിധാനമൊരുക്കിയിരുന്നു. വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ആപ്ലിക്കേഷനിലൂടെ നല്‍കിയായിരുന്നു ഹജ്ജ് പെര്‍മിറ്റ് എടുക്കേണ്ടിയിരുന്നത്.
