പുതിയതായി നടത്തിയ 3,25,016 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,33,688 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500ന് മുകളില്‍. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,621 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,605 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
പുതിയതായി നടത്തിയ 3,25,016 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,33,688 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിനാകാന്‍ സാധ്യത
ഇവരില്‍ 9,14,192 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,309 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,187 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.
യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ മറ്റ് ചില പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞിനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. വൈകുന്നേരം ആറ് മണി വരെയാണ് പൊടിക്കാറ്റിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ യെല്ലോ അലെര്‍ട്ട് നല്‍കിയത്. മുന്നറിയിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.
ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് എട്ടു കോടിയോളം രൂപ സമ്മാനം
അതേസമയം രാജ്യത്തെ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ അബുദാബി പൊലീസ് ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തലസ്ഥാന എമിറേറ്റില്‍ പൊടിക്കാറ്റിന് സാധ്യയുള്ള പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുമ്പോള്‍ അശ്രദ്ധ കാണിക്കരുതെന്നും ഡ്രൈനിങിനിടെ ഫോണുകളില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കരുതെന്നും അബുദാബി പൊലീസ് ട്വീറ്റ് ചെയ്‍തു. റോഡില്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
