പുതിയതായി നടത്തിയ 2,64,135 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. 

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,690 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ചികിത്സയിലായിരുന്ന 1,568 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തു. പുതിയതായി നടത്തിയ 2,64,135 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,56,382 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,36,594 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,322 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,466 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 

Scroll to load tweet…

Read also: പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി

ബലിപെരുന്നാള്‍: കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ബലിപെരുന്നാള്‍ വാരാന്ത്യത്തോട് അനുബന്ധിച്ച് കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി. ബലിപെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി പിസിആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. 

ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കണം. മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പെരുന്നാള്‍ നമസ്‌കാരവും ഖുതുബയും 20 മിനിറ്റിനകം പൂര്‍ത്തിയാക്കണം. പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ നമസ്‌കാര പായ (മുസല്ല) കൊണ്ടുവരണം. മാസ്‌ക് ധരിക്കുകയും ഒരു മീറ്റര്‍ അകലം പാലിക്കുകയും വേണം. ഹസ്തദാനമോ ആലിംഗനമോ പാടില്ല. ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂലൈ എട്ടു മുതല്‍ 11-ാം തീയതി വരെ അവധിയാണ്.