Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 1,843 പേര്‍ക്ക് കൂടി കൊവിഡ്, രണ്ട് മരണം

198,135 പരിശോധനകളാണ് രാജ്യത്ത് പുതിയതായി നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ആകെ  493,266 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

uae reports 1843 new covid cases on April 16
Author
Muscat, First Published Apr 16, 2021, 5:28 PM IST

അബുദാബി: യുഎഇയില്‍ ഇന്ന് 1,843 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,506 പേര്‍ രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

198,135 പരിശോധനകളാണ് രാജ്യത്ത് പുതിയതായി നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ആകെ  493,266 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 476,518 പേരും ഇതിനോടകം രോഗമുക്തരായി. 1,547 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 15,201 കൊവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 

Follow Us:
Download App:
  • android
  • ios