Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 1930 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,03,347 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 

UAE reports 1930 Covid cases 1503 recoveries, 4 deaths
Author
Abu Dhabi - United Arab Emirates, First Published Apr 18, 2021, 9:23 PM IST

അബുദാബി: യുഎഇയില്‍ 1930 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1503 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ നാല് പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,03,347 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,97,154 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരികരിച്ചിട്ടുള്ളത്. ഇവരില്‍ 4,79,566 പേരും ഇതിനോടകം രോഗമുക്തരായി. 1554 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 16,034 കൊവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

Follow Us:
Download App:
  • android
  • ios