കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,526 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്. ഇതുവരെ 2.89 കോടി പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കൊവിഡ് മരണങ്ങള്‍ 1093 ആയി. 3140 പേര്‍ക്കാണ് രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 4349 പേര്‍ സുഖം പ്രാപിക്കുകയും ചെയ്‍തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,526 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്. ഇതുവരെ 2.89 കോടി പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,65,017 പേര്‍ക്ക് കൊവിഡ് സ്ഥരീകരിച്ചിരുന്നു. ഇവരില്‍ 3,51,715 പേരും രോഗമുക്തരായി. നിലവില്‍ രാജ്യത്ത് 12,209 കൊവിഡ് രോഗികളുണ്ട്.
