കഴിഞ്ഞ 24 മണിക്കൂറിനിടെ 2,08,085 കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തി.

അബുദാബി: യുഎഇയില്‍ ചൊവ്വാഴ്ച 2,018 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രാജ്യത്ത് നാല് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചികിത്സയിലായിരുന്ന 2,651 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,08,085 കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,30,313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,10,736 പേരാണ് രോഗമുക്തരായത്. 1,406 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ രാജ്യത്ത് 18,171 കൊവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.