അബുദാബി: യുഎഇയില്‍ ഇന്ന് 325 പേര്‍ കൂടി കൊവിഡ് രോഗമുക്തരായി. 211 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. ചികിത്സയിലിരുന്ന ഒരാള്‍ ഇന്ന് മരണപ്പെടുകയും ചെയ്തു.  47,000 പുതിയ പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയത്.

രാജ്യത്ത് ഇതുവരെ 56,922 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇവരില്‍ 49,269 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായി. 339 പേരാണ് മരണപ്പെട്ടത്. നിലവില്‍ 7314 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളതെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.