Asianet News MalayalamAsianet News Malayalam

UAE Covid Report: യുഎഇയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 60,000 കവിഞ്ഞു

യുഎഇയില്‍ ഇന്ന് 2,638  പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,099 പേരാണ് രോഗമുക്തരായത്. നാല് കൊവിഡ്  മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

UAE reports 2638 Covid cases 1099 recoveries 4 deaths
Author
Abu Dhabi - United Arab Emirates, First Published Jan 27, 2022, 5:07 PM IST

അബുദാബി: യുഎഇയില്‍ ഇന്ന് 2,638  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,099 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് നാല്  മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ  5,28,426 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,35,839 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,72,723 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,232 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത്  60,884 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
 

Follow Us:
Download App:
  • android
  • ios