Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 3,432 പേര്‍ക്ക് കൂടി കൊവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,51,096  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

uae reports 3,432 Covid-19 cases on January 16
Author
Abu Dhabi - United Arab Emirates, First Published Jan 16, 2021, 3:56 PM IST

അബുദാബി: യുഎഇയില്‍ പുതിയതായി 3,432 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,118 പേര്‍ രോഗമുക്തരാവുകയും ചെയ്തു.ഏഴ്കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,51,096  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 2.3 കോടിയിലധികം കൊവിഡ് പരിശോധനകളാണ് നടത്തിക്കഴിഞ്ഞത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 2,49,808 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  2,22,106 പേര്‍ രോഗമുക്തരാവുകയും 740 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍  26,962  കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Follow Us:
Download App:
  • android
  • ios