ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,34,275 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ പുതിയതായി 303 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 373 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,34,275 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,26,408 പേര്‍ രോഗമുക്തരായി. 2,086 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവില്‍ 5,781 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,923 ഡോസ് കൊവിഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ യുഎഇയില്‍ ആകെ വിതരണം ചെയ്ത കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ 19,775,346 ആയി. 

Scroll to load tweet…