അബുദാബി: യുഎഇയില്‍ 3471 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറ് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചികിത്സയിലായിരുന്ന 2990 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,42,388 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.35 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിക്കഴിഞ്ഞു. രാജ്യത്ത് ഇതുവരെ 2,56,732 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 2,28,364 പേരാണ് രോഗമുക്തരായത്. 751 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 27,617 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദുബൈയിലെ നിരവധി സ്‍കൂളുകള്‍ വീണ്ടും പൂര്‍ണമായി ഓണ്‍ലൈന്‍ പഠന രീതിയിലേക്ക് മാറിയിട്ടുണ്ട്.