കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,77,585 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. ഇന്ന് 392 പേര്‍ക്കാണ് കൊവിഡ് (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,329 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് രാജ്യത്ത് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,77,585 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,83,985 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,46,805 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 37,878 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Scroll to load tweet…

ഷാര്‍ജയില്‍ റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

പ്രവാസി നിയമ ലംഘകര്‍ക്കായി പരിശോധന ശക്തം; 13,000 പേര്‍ പിടിയിലായി
റിയാദ്: സൗദി അറേബ്യയുടെ (Saudi Arabia) വിവിധ പ്രദേശങ്ങളിൽ നിന്ന് ജോലി, താമസ, അതിർത്തി സുരക്ഷ (Labour, Residence and Border security violations) നിയമലംഘനങ്ങൾക്ക് 13,330 വിദേശികൾ പിടിയിലായതായി ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്‌പോർട്ട് (General Directorate of Passport) (ജവാസത്ത്) അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടിയിലായ ഇവരിൽ വിദേശികളും സ്വദേശികളും ഉൾപ്പെടുന്നുണ്ട്. ഇവർക്ക് നിയമലംഘനങ്ങളുടെ തോത് അനുസരിച്ച് തടവ്, പിഴ, നാടുകടത്തൽ (Imprisonment, Fine and Deportation) എന്നിങ്ങനെ ശിക്ഷകൾ ലഭിക്കും. 

രാജ്യത്തുള്ള മുഴുവൻ പൗരന്മാരും താമസക്കാരും വ്യക്തികളും ഇത്തരം നിയമലഘനം നടത്തുന്നവരെ ഒരു തരത്തിലും സഹായിക്കരുതെന്ന് ജവാസത്ത് അറിയിച്ചു. അത്തരം ആളുകൾക്ക് ജോലി നൽകുകയോ അവരെ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുകയോ അഭയം നൽകുകയോ അവർക്ക് തൊഴിലവസരങ്ങൾ, പാർപ്പിടം, ഗതാഗതം എന്നിവ കണ്ടെത്തുന്നതിന് എന്തെങ്കിലും സഹായം നൽകുകയോ ചെയ്യരുതെന്ന് ജവാസത്ത് മുന്നറിയിപ്പ് നൽകി. ഇങ്ങനെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ് പ്രദേശങ്ങളിൽ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും വിളിച്ചറിയിക്കാൻ രാജ്യത്തെ മുഴുവൻ പൗരന്മാരോടും താമസക്കാരോടും ജവാസത്ത് ആവശ്യപ്പെട്ടു.

കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി പ്രവാസി യുവാവ് ആത്മഹത്യ ചെയ്‍തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി യുവാവ് ആത്മഹത്യ (Suicide) ചെയ്‍തു. നുഗ്‍റയിലായിരുന്നു (Nugra) സംഭവം. വലിയ ശബ്‍ദം കേട്ട് ഓടിയെത്തിയപ്പോള്‍ കെട്ടിടത്തിന് താഴെ അനക്കമറ്റ നിലയില്‍ യുവാവിനെ കണ്ടതായാണ് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞത്.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്‍തതാണെന്ന് കണ്ടെത്തിയത്. മരിച്ചയാള്‍ സിറിയന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.