പുതിയതായി നടത്തിയ 231,541 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
അബുദാബി: യുഎഇയില്‍ ഇന്ന് 597 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 452 പേരാണ് രോഗമുക്തരായത്. ഇന്ന് പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ല.
യുഎഇയില്‍ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു
പുതിയതായി നടത്തിയ 231,541 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,10,935 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,94,093 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 14,537 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.
യുഎഇയില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം
ഷാര്‍ജ: യുഎഇയില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് 15 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. ഷാര്‍ജ അല്‍ ഇത്തിഹാദ് റോഡില്‍ വെച്ചാണ് സംഭവം. അറബ് പെണ്‍കുട്ടിയാണ് മരിച്ചതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.
ആത്മഹത്യ ആണോയെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 1.20നാണ് വിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ ഓപ്പറേഷന്‍ റൂമില്‍ ലഭിച്ചത്. പൊലീസ് പട്രോള്‍, ആംബുലന്‍സ്, കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. എന്നാല്‍ വീഴ്ചയുടെ ആഘാതത്തില്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് കുട്ടി മരിച്ചത്. കെട്ടിടത്തില്‍ നിന്ന് താഴേക്ക് പതിക്കുന്നതിന് മുമ്പ് താഴെ പാര്‍ക്ക് ചെയ്ത കാറിലേക്കും പെണ്‍കുട്ടി വീണിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് വീട്ടുകാരെ ചോദ്യം ചെയ്യും.
