രാജ്യത്ത് ചികിത്സയിലായിരുന്ന 980 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 945 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്.

രാജ്യത്ത് ചികിത്സയിലായിരുന്ന 980 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 1,91,532 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,98,714 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,77,608 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,337 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 18,769 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Scroll to load tweet…

യുഎഇയിലെ മഴയില്‍ പാസ്‍പോര്‍ട്ട് അടക്കമുള്ള രേഖകള്‍ നഷ്ടമായ പ്രവാസികള്‍ ആശങ്കയില്‍

സഹപ്രവര്‍ത്തകനെ വാട്സ്ആപിലൂടെ അസഭ്യം പറഞ്ഞു പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ

അല്‍ ഐന്‍: തന്‍റെ കൂടെ ജോലി ചെയ്യുന്നയാളെ വാട്സ്ആപ് സന്ദേശത്തിലൂടെ അസഭ്യം പറഞ്ഞ പ്രവാസി യുവാവിന് ശിക്ഷ. ഇയാള്‍ 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അല്‍ ഐന്‍ പ്രാഥമിക കോടതി വിധിച്ചു.

ഓണ്‍ലൈന്‍ നിയമങ്ങളുടെ ലംഘനം കണക്കിലെടുത്താണ് കോടിയുടെ വിധി. പ്രതിയായ യുവാവ് പരാതിക്കാരന് അയച്ച വാട്സ്ആപ് വോയിസ് മെസേജ്, അയാളെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. 30 വയസില്‍ താഴെ പ്രായമുള്ള അറബ് വംശജനാണ് പരാതി നല്‍കിയത്.

പക്ഷാഘാതം ബാധിച്ച പ്രവാസി മലയാളിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു

സഹപ്രവര്‍ത്തകന്‍ വാട്സ്ആപിലൂടെ തനിക്ക് അയച്ച വോയിസ് മെസേജ് തന്നെ അപമാനിക്കുന്നതും അസഭ്യവും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് ഇയാള്‍ പരാതിയില്‍ ആരോപിച്ചു. തനിക്ക് നേരിടേണ്ടി വന്ന മാനസിക പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരമായി 50,000 ദിര്‍ഹം വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം. വാദങ്ങള്‍ കേട്ട ശേഷം പരാതിക്കാരനുണ്ടായ മാനസിക പ്രയാസത്തിന് നഷ്ടപരിഹാരമായി പ്രതി, 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.