Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 952 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം

ആകെ 7,25,192 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,15,104 പേര്‍ രോഗമുക്തരാവുകയും 2,050 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 8,038 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

UAE reports 952 Covid  cases, 1269 recoveries 2 deaths
Author
Abu Dhabi - United Arab Emirates, First Published Sep 7, 2021, 5:27 PM IST

അബുദാബി: യുഎഇയില്‍ 952 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,269 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു.

പുതിയതായി നടത്തിയ 3,14,683 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,25,192 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,15,104 പേര്‍ രോഗമുക്തരാവുകയും 2,050 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 8,038 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios