2,42,026 കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി. 3.26 കോടി പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്.

അബുദാബി: യുഎഇയില്‍ 2,204 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 1,693 പേര്‍ രോഗമുക്തരായപ്പോള്‍ 8 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

2,42,026 കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി. 3.26 കോടി പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,17,909 പേര്‍ക്ക് യുഎഇയില്‍ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 3,98,126 പേരാണ് രോഗമുക്തരായത്. 1,353 ജീവനുകള്‍ രാജ്യത്ത് കൊവിഡ് കാരണം നഷ്ടമായി. നിലവില്‍ 18,430 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.