ദുബായ്: രാജകീയ വിവാഹ സല്‍ക്കാരം ആഘോഷമാക്കി ദുബായ് നഗരം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ  മകള്‍ ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ വിവാഹശേഷമുള്ള സല്‍ക്കാരമാണ് ദുബായില്‍ ഇന്ന് നടക്കുന്നത്. യുഎഇ ഭരണാധികാരികളും സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. 

സല്‍ക്കാരത്തിന്‍റെ വീഡിയോ ദുബായ് മീഡിയ ഓഫീസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചു. സല്‍ക്കാരത്തിലേക്കുള്ള ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിച്ചിരുന്നു. വിവാഹ സല്‍ക്കാരത്തിനായി വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ദുബായിലെ സബീല്‍ പാലസ് ഒരുങ്ങിയിരുന്നു. അലങ്കാര വിളക്കുകള്‍ കൊണ്ട് മുഖരിതമായിരുന്നു കൊട്ടാരവും പരിസരവും.

കഴിഞ്ഞ വര്‍ഷമായിരുന്നു ശെയ്ഖ മറിയത്തിന്‍റെ വിവാഹനിശ്ചയം.  സെപ്തംബര്‍ 19 നായിരുന്നു മതപരമായ വിവാഹ ചടങ്ങുകള്‍ നടന്നത്. അബുദാബി രാജകുടുംബാംഗം ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‍യാനാണ് വരന്‍. ഈ വര്‍ഷം തുടക്കത്തില്‍ നടന്ന ദുബായ് ഭരണാധികാരിയുടെ മകന്‍റെ വിവാഹത്തിനായി ഒരുക്കിയ ക്ഷണക്കത്തിന് സമാനമായിരുന്നു ശൈഖ മറിയത്തിന്‍റെ വിവാഹ ക്ഷണക്കത്തും. ഒമാനി ഹല്‍വയാണ് ക്ഷണക്കത്തിനൊപ്പം വിതരണം ചെയ്തത്. വരന്‍റെ ഭാഗത്ത് നിന്നുള്ള വിവാഹ സല്‍ക്കാരം ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് നടക്കുക. 

 
 
 
 
 
 
 
 
 
 
 
 
 

28\9\2019 👰🏻💍💍🤵🏻

A post shared by Mej بنت موسم (@amjjad3) on Sep 26, 2019 at 3:00am PDT

 
 
 
 
 
 
 
 
 
 
 
 
 

💖💖 @maryam_mr_al_maktoum @kmh.n

A post shared by Khaled Bin Mohammed (@kmh.fans) on Sep 25, 2019 at 11:09pm PDT