യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്‍‍‍ശങ്കറുമായി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു.

ദുബൈ: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് ഓക്‌സിജന്‍ കണ്ടയ്‌നറുകള്‍ അയച്ച് യുഎഇ. തിങ്കളാഴ്ച രാത്രിയിലാണ് ഇന്ത്യയില്‍ നിന്നെത്തിയ എയര്‍ഫോഴ്‌സിന്റെ സി -17 വിമാനത്തില്‍ ക്രയോജനിക് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ അയച്ചത്. 

യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്‍‍‍ശങ്കറുമായി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ടയ്‌നറുകള്‍ അയയ്ക്കാനുള്ള വിമാനം ഇന്ത്യയില്‍ നിന്ന് ദുബൈയിലെത്തിയത്. യുഎഇയുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‍‍‍ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നിന്ന് നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ഇന്ത്യയിലേക്ക് അയച്ചിരുന്നു. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സിജന്‍ ഇന്ത്യയിലെത്തിക്കുന്നത്.

Scroll to load tweet…