പ്രശസ്ത യുഎഇ ഗായികയായ അഹ്​ലാമിനെ ഞെട്ടിച്ച് ഇന്ത്യൻ ആരാധികയുടെ സർപ്രൈസ്. ഇന്ത്യൻ ആരാധിക അഹ്ലാമിനെ കണ്ടുമുട്ടുന്നതിന്‍റെയും അവർക്കൊപ്പം ഗാനം ആലപിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ജിദ്ദ: പ്രശസ്ത യുഎഇ ഗായികയും അഹ്​ലാമിനെ (അഹ്ലാം ബിൻത് അലി ബിൻ ഹസീം അൽശാംസി) ഞെട്ടിച്ച് ഇന്ത്യൻ ആരാധിക. ജിദ്ദയിലെ വ്യാപാര സ്ഥാപനത്തിൽ വെച്ച് തന്നെ ഞെട്ടിച്ച ഇന്ത്യൻ ആരാധികയുടെ വീഡിയോ അഹ്ലാം തന്നെയാണ് പുറത്തുവിട്ടത്.

അഹ്ലാമിന്‍റെ പാട്ട് പാടിയാണ് ഇന്ത്യൻ ആരാധിക താരമായത്. ഇന്ത്യൻ ആരാധിക അഹ്ലാമിനെ കണ്ടുമുട്ടുന്നതിന്‍റെയും അവർക്കൊപ്പം ഗാനം ആലപിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അഹ്ലാമിന് വേണ്ടിയാണ് താൻ അറബിക് പഠിച്ചതെന്നും ഗായികയുടെ ചില ഗാനങ്ങൾ തനിക്ക് മനഃപാഠമാണെന്നും ആരാധിക പറഞ്ഞു. 'തദ്‌രീ ലേഷ് അസ്അൽ അലൈക്ക്' എന്ന അഹ്‌ലാമിന്റെ പ്രശസ്തമായ ഗാനം ഇരുവരും ചേർന്ന് ആലപിക്കുകയും ചെയ്തു.